- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ മരത്തിലിരുന്ന കുരങ്ങിന്റെ വാലിൽ പിടിച്ചു വലിച്ചു; കന്യാകുമാരിയിൽ യുവാവ് അറസ്റ്റിൽ
കന്യാകുമാരി: കന്യാകുമാരിയിൽ മദ്യലഹരിയിൽ മരത്തിലിരുന്ന കുരങ്ങിന്റെ വാലിൽ പിടിച്ചു വലിച്ച യുവാവ് അറസ്റ്റിൽ. മദ്യലഹരിയിൽ കുരങ്ങിനെ ഉപദ്രവിക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തത്. പണകുടി അണ്ണാനഗർ സ്വദേശിയാണ് പിടിയിലായ 42കാരനായ രഞ്ജിത് കുമാർ. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭൂതപാണ്ടി വനമേഖലയിൽ റോസ്മിയപുരം കന്നിമാര ഓട വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കുരങ്ങിന്റെ വാലിൽ പിടിച്ചുവലിക്കുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ ഡിഎഫ്ഒ ഇളയരാജയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ്. ഭൂതപാണ്ടി റേഞ്ച് ഓഫീസറാണ് രഞ്ജിത്തിനെ പിടികൂടിയത്.
Next Story




