- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കൊലപ്പെടുത്തി
വയനാട്: മേപ്പാടി ചുളിക്കലിൽ കടുവയുടെ ആക്രമണം. ചുളിക്ക ഏഴാം നമ്പറിൽ പി.വി ശിഹാബിന്റെ പശുവിനെയാണ് കടുവ കൊന്നത്. മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ചായിരുന്നു കടുവ ആക്രമിച്ചത്. പ്രദേശത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ 11 പശുക്കളെയാണ് കടുവ പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയിലായിരുന്നു വയനാട് യുവാവിനെ കടുവ കൊന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. നരഭോജി കടുവയെ വെടിവെച്ച് കൊലപ്പെടുത്താനുള്ള നീക്കത്തിലാണ് വനം വകുപ്പ്. കടുവയെ പിടിക്കാൻ രണ്ട് കുങ്കിയാനകളെയും സജ്ജമാക്കിയിട്ടുണ്ട്.
Next Story




