- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുഡ്സ് ഓട്ടോറിക്ഷയിൽ മാഹിയിൽ നിന്നും മദ്യക്കടത്ത്; 733 ലിറ്റർ മദ്യം പിടികൂടി എക്സൈസ്
കണ്ണൂർ: തലശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ അനധികൃതമായി കടത്തിക്കൊണ്ടു വന്ന 733 ലിറ്റർ പോണ്ടിച്ചേരി മദ്യം കസ്റ്റഡിയിലെടുത്തതായി എക്സൈസ്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി എ.കെ ചന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങൾ മുന്നിൽ കണ്ട് എക്സൈസ് വകുപ്പ് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ വിജേഷിന്റെ നേതൃത്വത്തിലുള്ള ടീമും, കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്നാണ് പരിശോധന നടത്തിയത്. സംഘത്തിൽ സി.പി ഷാജി, സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രമോദൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു എൻ. സി, ബിനീഷ് എ.എം, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നെന്ന് എക്സൈസ് അറിയിച്ചു.