തിരുവനന്തപുരം: കേരള ഫെമിനിസ്റ്റ് ഫോറത്തിന്റെ 'പെൺപോരിമ - ഫെമിനിസ്റ്റ് ജീവിതാഘോഷങ്ങൾ' എന്ന ഏകദിന കൂടിച്ചേരൽ ഡിസംബർ 16 നു തിരുവനന്തപുരത്തെ YWCA ഹാളിൽ വെച്ച് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ നടത്തുകയാണ്.

രാവിലെ 11 മണിക്ക് പ്രൊ. ഉമാ ചക്രവർത്തിയും കൽക്കി സുബ്രഹ്‌മണ്യവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്ന ഈ പരിപാടിയിൽ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി ഇടപെടുന്ന നിരവധി വ്യക്തിത്വങ്ങൾ സംസാരിക്കുന്നു.

വ്യത്യസ്ത തലങ്ങളിൽ കേരളത്തിലെ സ്ത്രീകളുടെ ജീവിതങ്ങളെയും അവകാശങ്ങളെയും അഭിസംബോധന ചെയ്ത, സംഘടനാ രംഗത്തും സർഗ്ഗാത്മക - ബൗദ്ധിക മേഖലകളിലും തനതായ സംഭാവനകൾ നൽകിയ, എഴുപതു വയസ്സ് പിന്നിട്ട, ആറു വ്യക്തിത്വങ്ങളെ പരിപാടിയിൽ ആദരിക്കുന്നു:

1. സാറാ ജോസഫ്
2. കെ. അജിത
3. ഏലിയാമ്മ വിജയൻ
4. വി.പി. സുഹറ
5. നളിനി ജമീല
6. നളിനി നായക്

മുൻകാല ഫെമിനിസ്റ്റ് പോരാട്ടങ്ങളുടെ അനുഭവ ജ്ഞാനങ്ങളോടും അതിജീവന സമരങ്ങളോടും പുതിയകാലത്തെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകൾക്കും അക്കാദമിക - സാംസ്കാരിക പ്രവർത്തകർക്കും സംവദിക്കാനുള്ള അവസരം കൂടിയാണ് ഈ കൂടിയിരുപ്പ്. കേരളത്തിന്റെ സമകാലിക മുഖ്യധാരാ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരങ്ങളിൽ ബോധപൂർവ്വം രൂപപ്പെടുത്തേണ്ട ഫെമിനിസ്റ്റ് ഐക്യപ്പെടലിനും മൈത്രിക്കും തുടക്കം കുറിക്കുക എന്നതുകൂടിയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

കേരള ഫെമിനിസ്റ്റ് ഫോറം
(സോണിയ ജോർജ് - 9446551484
C S Chandrika 9495747179
രജിത ജി 9446274988)