തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സായാഹ്ന ധർണ 17ന് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അറിയിച്ചു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സർക്കാരിന്റെയും അനാസ്ഥക്കെതിരെയും പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഡിസംബർ 17 ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'മകളെ മാപ്പ് 'എന്ന പേരിൽ സായാഹ്ന ധർണ സംഘടിപ്പിക്കുന്നതെന്നും കെ. സുധാകരൻ എംപി അറിയിച്ചു