- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ചത് ഒരു കോടിയിലേറെ രൂപയുടെ സ്വർണവും പണവും; ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി
പത്തനംതിട്ട: ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. കളഞ്ഞൂർ പാടം സ്വദേശി ഫൈസൽ രാജാണ് (35) കീഴടങ്ങിയത്. ഒരു കോടിയിൽ അധികം രൂപയുടെ സ്വർണവും പണവുമാണ് കോട്ടയം ചിങ്ങവനം സ്വകാര്യ ബാങ്കിൽ നിന്ന് കവർന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആദ്യമാണ് ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച നടന്നത്.
കേസിൽ മുഖ്യപ്രതിയായ ഫൈസൽ രാജ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് മുൻപാകെയാണ് കീഴടങ്ങിയത്. കൊടകര ഇസാഫ് ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ് ഫൈസൽ രാജ്. മറ്റു കവർച്ചാ കേസുകളിലും ഫൈസൽ രാജ് പ്രതിയാണ്. ചിങ്ങവനം സ്വകാര്യ ബാങ്കിലെ കവർച്ചാ കേസിൽ ഫൈസലിനായി പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെയാണ് കീഴടങ്ങൽ.
എട്ടു ലക്ഷം രൂപയും ഒന്നേകാൽ കോടിയുടെ സ്വർണവുമാണ് മോഷണം പോയിരുന്നത്. സിസിടിവിയുടെയും ഡിവിആറും മോഷ്ടിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ പരിസരത്ത് സോപ്പുപൊടിയും വിതറിയിരുന്നു. ചങ്ങനാശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.




