- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവിലും നേരത്തെ ബാർ തുറന്നു പ്രവർത്തിക്കുന്നുവെന്ന് പരാതി; കേസെടുത്ത് എക്സൈസ്
കൊല്ലം: അനുവദനീയമായ സമയത്തിലും നേരത്തെ തുറന്നു പ്രവർത്തിച്ച ബാറിനെതിരെ കേസെടുത്ത് എക്സൈസ്. ഹോട്ടൽ സീ പാലസിനെതിരെയാണ് എക്സൈസ് നടപടിയെടുത്തത്. പതിവിലും നേരത്തെ ബാർ തുറന്നു പ്രവർത്തിക്കുന്നുവെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനുവദനീയമായ സമയത്തിന് മുമ്പ് തന്നെ ബാർ തുറന്ന് പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. ബാർ പരിശോധിച്ചപ്പോൾ അൻപതിലധികം കസ്റ്റമേഴ്സ് ബാറിലുണ്ടായിരുന്നു. സമയക്രമം പാലിക്കാതെ ബാർ തുറന്നു പ്രവർത്തിച്ചതിൽ ബാർ ജീവനക്കാരായ സുരേഷ് ലാൽ, ഗിരീഷ് ചന്ദ്രൻ, രാജേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
Next Story