- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടഞ്ചേരിയിൽ യുവാവിനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയിൽ യുവാവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിൽ. കോടഞ്ചേരി നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് തങ്കച്ചന്റെ മകൻ നിധിന്റെ (25) കൊലപാതകത്തിൽ ഒന്നാം പ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യ സരിത (21)യെയാണ് കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നിതിനെ വിളിച്ചുവരുത്തിയത് സരിതയാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കേസിൽ പ്രതിചേർത്തത്. 17-കാരൻ ഉൾപ്പെടെ നാലുപേരെയാണ് നേരത്തെ പൊലീസ് പിടികൂടിയത്.
നിധിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. കഴിഞ്ഞദിവസം മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Next Story




