- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനലുകളെ നിലയ്ക്കു നിർത്താൻ സിപിഎം തയാറായില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കും; മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും കെ സുധാകരൻ
തിരുവനന്തപുരം: നവകേരള സദസിനെ ജനം തള്ളിക്കളഞ്ഞ ജാള്യത മറയ്ക്കാൻ സിപിഎം ക്രിമിനലുകളും പൊലീസും വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറി എം.ജെ.ജോബിന്റെ വീട് സിപിഎമ്മുകാരും സിഐടിയുക്കാരും ആക്രമിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തത് ആശങ്കാ ജനകമാണെന്നും കയറൂരിവിട്ട ക്രിമിനലുകളെ നിലയ്ക്കു നിർത്താൻ സിപിഎം തയാറായില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കുമെന്നും സുധാകരൻ ഫേസ്‌ബുക്ക് പേജിൽക്കുറിച്ചു.
മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ആലപ്പുഴയിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായിട്ടാണ് മർദിച്ചതെന്നും മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Next Story




