- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി മുറിക്കകത്ത് മൂർഖൻ പാമ്പ്; ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ ഇസിജി മുറിയിൽ മൂർഖൻ പാമ്പ് കയറിക്കൂടി. തലനാരിഴയ്ക്കാണ് പാമ്പിന്റെ വായിൽ നിന്നും ജീവനക്കാരും രോഗികളും രക്ഷപ്പെട്ടത്. ഇസിജി റൂമിലെ ബെഡിന് സമീപമുള്ള റാക്കിനിടയിലായിരുന്ന മൂർഖൻ പാമ്പ് ജീവനക്കാരന്റ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് പാമ്പിനെ മാറ്റാൻ കഴിഞ്ഞത്. അതിനുശേഷം ഇസിജി റൂം പ്രവർത്തനം പുനരാരംഭിച്ചു.
ആശുപത്രിക്ക് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാത്തതിനെതിരെ നേരത്തെ പരാതികളുയർന്നിരുന്നു. ദിവസവും നിരവധി ആളുകളെത്തുന്ന ഇസിജി റൂമിലാണ് പാമ്പിനെ കണ്ടെത്തിയത്. മൂന്നു ജില്ലകളിലെ ഇഎസ്‌ഐ ആനുകൂല്യം ഉള്ള ആളുകൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് ഫറോക്കിലേത്.
ആശുപത്രിക്ക് ചുറ്റും കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളാണ്. ഇവിടെ നിന്നും ഇനിയും ഇഴജന്തുക്കൾ എത്താൻ സാധ്യതയുണ്ട്. എത്രയും പെട്ടന്ന് ചുറ്റുപാടുകൾ വൃത്തിയാക്കണമെന്നാണ് ആവശ്യം. ജീവനക്കാരുടെയും രോഗികളുടെ ഭയം വിട്ടുമാറിയിട്ടില്ല. കിടത്തിചികിൽസിക്കാൻ സൗകര്യമുള്ള ആശുപത്രിൽ നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.