തൊടുപുഴ: മൂന്ന് ശബരിമല തീർത്ഥാടകർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നുള്ളവരാണ് മരിച്ചത്. തമിഴ്‌നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ എല്ലാം പുരുഷന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.