- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
തിരുവനന്തപുരം: മഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് താൽക്കാലികമായി അടച്ചത്.
തിരുവനന്തപുരത്ത് മഴ തുടരുന്നതിനാൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുൻകരുതൽ നടപടിയായി ടൂറിസം കേന്ദ്രങ്ങൾ അടച്ചത്.
തിരുവനന്തപുരത്തിന് പുറമെ, കൊല്ലം പത്തനംതിട്ട ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്.
Next Story