- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്; തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേ പ്രതി പിടിയിൽ
കോട്ടയം: പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, ചേർത്തല തൈക്കൽ സ്വദേശി അനന്തു അനിരുദ്ധനാണ് അറസ്റ്റിൽ ആയത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് ഒക്ടോബർ 25 ന് രാത്രി നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചു.
പണമിടപാടിന്റെ പേരിൽ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ അർജുൻ, അഭിജിത്ത് രാജു, ഗൗതം, അജിത്കുമാർ , ശ്രീജിത്ത്.എം എന്നിവരെ പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അനന്തുവിനെ തിരുവനന്തപുരത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്