- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിസി പുനർനിയമന കേസിലെ വിധി പിണറായിക്കേറ്റ ഏറ്റവും വലിയ തിരിച്ചടി

കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമായി കെപിസിടിഎ മാറിയെന്നന്നതിന്റെ തെളിവാണ്കണ്ണൂർ വൈസ് ചാൻസലർ പുനർനിയമന കേസിലെ അനുകൂല വിധിയെന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കണ്ണൂർ ഗ്രീൻപാർക്ക് റസിഡൻസിൽ കെ.പി.സിടിഎ സംസ്ഥാന നേതൃകൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വജനപക്ഷപാതം ബന്ധു നിയമനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും കിട്ടിയ തിരിച്ചടിയാണ് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ വിധിയിലുണ്ടായത്. സംസ്ഥാന ഗവൺമെന്റിന്റെ അനാധികൃത ഇടപെടലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. കേസ് നടത്തുന്നതിൽ നേതൃത്വം നൽകിയ ഡോ പ്രേമചന്ദ്രൻ കീഴോത്ത്, ഡോ ഷിനോ പി ജോസ് എന്നിവരെ എൽ. എൽ. എ അഭിനന്ദിച്ചു.
സംസ്ഥാന പ്രസിഡന്റ് ആർ അരുൺകുമാർ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് , ജനറൽ കൺവീനർ ഡോ. ഷിനോ പി ജോസ്, മുൻ സംസ്ഥാന പ്രസിഡണ്ട്മാരുടെ പ്രതിനിധി ഡോ.ടി മുഹമ്മദലി, ടീച്ചേഴ്സ് വോയിസ് ജേണൽ എഡിറ്റർ ഡോ.എ എസ് അനീഷ് എന്നിവർ സംസാരിച്ചു.
നാലുവർഷ ഡിഗ്രി കോഴ്സ് നടപ്പിലാക്കുമ്പോൾ ജനാധിപത്യ രീതിയിലുള്ള തുറന്ന ചർച്ച ആവശ്യമാണെന്നും, സ്വജന പാതത്തിലൂടെ നിയമിതരാകുന്ന നാലുവർഷ ഡിഗ്രി കോഴ്സിലെ വിവിധ കമ്മിറ്റി അംഗങ്ങളുടെ നടപടികൾ ചോദ്യം ചെയ്യപ്പെടണമെന്നും ഡോ. ഇ കെ സാജിദ് സംസ്ഥാനകകൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കോളേജ് അദ്ധ്യാപകർക്ക് അവകാശമായ ക്ഷാമബത്ത നിഷേധിക്കുന്ന സർക്കാർ നിലപാട് ചോദ്യം ചെയ്യപ്പെടണമെന്ന് മുഹമ്മദ് നിഷാദ് മണിപറമ്പത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു നാലുവർഷ ഡിഗ്രി കോഴ്സുകൾ നടപ്പിലാകുമ്പോൾ അദ്ധ്യാപക തസ്തികകൾ ഗണ്യമായി കുറയുന്ന സാഹചര്യം പ്രതിരോധിക്കണമെന്നു ഡോ പി സുൽഫി ആവശ്യപ്പെട്ടു.
നാലുവർഷ ഡിഗ്രി കോഴ്സുകൾ നടപ്പിലാകുമ്പോൾ പ്രാക്ടിക്കൽ ഘടകങ്ങൾ പ്രവർത്തി സമയത്തിന്റെ ഭാഗമായി ഉറപ്പുവരുത്തുവാൻ ഇടപെടൽ നടത്തണമെന്ന് ഡോ.പി റഫീഖ് ആവശ്യപ്പെട്ടു. ഏഴാം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി കേരളത്തിലെ കോളേജ് അദ്ധ്യാപകർക്ക് നഷ്ടമായ 1500 കോടി രൂപ സർക്കാർ കെടുകാര്യസ്ഥതമൂലം നഷ്ടമായത് ആണെന്നും ജോലി ചെയ്ത കൂലി തിരിച്ചു മേടിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ഡോ എൻ കെ മുഹമ്മദ് അസ്ലം അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
കണ്ണൂർ സർവ്വകലാശാല അദ്ധ്യാപകരുടെ പ്രമോഷന് വേണ്ടി ഉള്ള സെലക്ഷൻ പാനലുകളിൽ ഇതരസംസ്ഥാന പ്രൊഫസർമാർ ഉൾക്കൊള്ളിക്കപ്പെടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ പാനലുകളിൽ കേരളത്തിലെ അദ്ധ്യാപകർ തന്നെ ഉൾപ്പെടുവാൻ വേണ്ട ഇടപെടൽ നടത്തണമെന്ന് ജോൺസൺ ജോർജ് ആവശ്യപ്പെട്ടു.
പി എഫ് ക്രെഡിറ്റ് കാർഡ് സമയബന്ധിതമായി ലഭ്യമാകാത്തത് അഴിമതിയുടെ സൂചനയാണെന്നും ആയതിനാൽ പിഎഫ് ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ജോൺസൺ ജോർജ് ആവശ്യപ്പെട്ടു. കാലിക്കറ്റ് സർവകലാശാലയിൽ അദ്ധ്യാപകർക്ക് മൂല്യനിർണയുമായി ബന്ധപ്പെട്ട അനാവശ്യ നടപടികൾ പരീക്ഷാ വിഭാഗം സ്വീകരിക്കുന്നത് അനധികൃതമാണെന്നും നീതിയുക്തമല്ലാത്ത നടപടികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും രഞ്ജിത്ത് വർഗീസ് ആവശ്യപ്പെട്ടു


