കണ്ണൂർ: കണ്ണൂർ മട്ടപ്പലത്ത് ടിപ്പർ ലോറിയിടിച്ച് യുകെജി വിദ്യാർത്ഥി മരിച്ചു. ചൂളിയാട് കടവിലെ ഷംസുദ്ദീന്റെ മകൻ മുഹമ്മദ് ത്വാഹയാണ് മരിച്ചത്. സ്‌കൂളിൽ നിന്നും മടങ്ങി വരുന്ന വഴിയായിരുന്നു സംഭവം. അമ്മയുടെ കൺമുമ്പിൽ വച്ചായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.