- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്കേറ്റു
ആലപ്പുഴ: ചെങ്ങന്നൂരിൽ കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. എം.സി. റോഡിൽ ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ തിങ്കളാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരത്തുനിന്ന് പിറവത്തേക്ക് വരികയായിരുന്ന ബസും കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ചെങ്ങന്നൂരിന് സമീപം കല്ലശ്ശേരിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story




