- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യനാട് സർക്കാർ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം; യുവാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: ആര്യനാട് ഗവ. ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജോയിക്കാണ് മർദനമേറ്റത്. പരുക്കേറ്റ ഡോക്ടർ വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാത്രി 11.30-ഓടെയായിുന്നു സംഭവം.
മദ്യലഹരിയിലെത്തിയ മൂന്നുയുവാക്കളിൽ ഒരാളാണ് ഡോക്ടറെ അകാരണമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പരുക്കേറ്റെന്ന് പറഞ്ഞാണ് മൂന്നുയുവാക്കളും ഡോക്ടറെ കാണാനെത്തിയത്. തുടർന്ന് ഒ.പി. ടിക്കറ്റെടുക്കാൻ ഡോക്ടർ ഇവരോട് ആവശ്യപ്പെട്ടു.
പിന്നാലെ ഡോക്ടറുടെ മുറിയിൽനിന്ന് പുറത്തിറങ്ങിയ യുവാക്കൾ സെക്യൂരിറ്റി ജീവനക്കാരനെയും നഴ്സുമാരെയും അസഭ്യം വിളിക്കുകയായിരുന്നു. ഇതിനിടെ പരുക്കേറ്റയാളെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുവരാൻ യുവാക്കളോട് പറഞ്ഞിരുന്നു. ഈ സമയത്താണ് യുവാക്കളിലൊരാൾ ഓടിയെത്തി ഡോക്ടറെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.




