- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണുപ്പും ചാറ്റൽ മഴയും; ഊട്ടിയിൽ അതിശൈത്യം
ഗൂഡല്ലൂർ: ഊട്ടിയിൽ തണുപ്പ് രൂക്ഷം. നീലഗിരി ജില്ലയിൽ കനത്ത തണുപ്പും ചാറ്റൽ മഴയും മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.ഊട്ടിയിലെത്തിയ സഞ്ചാരികൾ ഏറെ ദുരിതത്തിലായി. വാഹനത്തിലെത്തിയ ചിലർ പുറത്തിറങ്ങാതെ നാട്ടിലേക്കുതന്നെ മടങ്ങി. തണുത്ത കാറ്റാണു വില്ലനായത്. ഊട്ടിയിൽ ഇന്നലെ പുലർച്ചെ മുതൽ ചാറ്റൽ മഴയുണ്ടായിരുന്നു. തണുപ്പു രൂക്ഷമായതിനാൽ വൈകുന്നേരത്തോടെ കടകളെല്ലാം അടച്ചു തുടങ്ങി. മൂടൽ മഞ്ഞ് ഇറങ്ങിയതോടെ ഗതാഗതവും ദുരിതത്തിലായി. വാഹനങ്ങളിലെ ഫോഗ് ലൈറ്റുകൾ വരെ കാണാത്ത തരത്തിലായിരുന്നു മഞ്ഞ്. ഉദ്യാനങ്ങളും വിജനമായി.
Next Story