- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ ഭീതി പരത്തി കടുവയുടെ ആക്രമണം; പശുവിനെ കടിച്ചു കൊന്നു
വയനാട്: വയനാട് വീണ്ടും ഭീതി പരത്തി കടുവയുടെ ആക്രമണം. വടക്കാട് പച്ചക്കടി കോളനിയിലാണ് ആക്രമണം ഉണ്ടായത്. രാജു എന്നയാളുടെ പശുവിനെ കടുവ കടിച്ചു കൊന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കടുവ ആക്രമണം വീണ്ടും ആരംഭിച്ചതോടെ സ്ഥലത്ത് രണ്ട് ക്യാമറയും സ്ഥാപിച്ചു.
സുൽത്താൻ ബത്തേരിയിൽ കർഷകനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ, സംഭവം നടന്ന് പത്തു ദിവസങ്ങൾക്ക് ശേഷമായിരുന്നു പിടികൂടിയത്. കോളനിക്കവലയ്ക്ക് സമീപമുള്ള കാപ്പി തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച അഞ്ച് കൂടുകളിൽ ഒന്നാം നമ്പർ കൂട്ടിലാണ് കടുവ അകപ്പെട്ടത്.
Next Story




