തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കൊല്ലം - സെക്കന്തരാബാദ് റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യൽ എക്സ്‌പ്രസ്( 07112) 29, ജനുവരി 5, 12, 19 തീയതികളിൽ ( വെള്ളിയാഴ്ചകളിൽ) സർവീസ് നടത്തും. കൊല്ലത്തുനിന്ന് പുലർച്ചെ 2.30 ന് ആണ് ട്രെയിൻ പുറപ്പെടുക.

സെക്കന്തരാബാദ്-കൊല്ലം സ്‌പെഷ്യൽ എക്സ്‌പ്രസ്( 07111) 27, ജനുവരി 3, 10, 17 തീയതികളിൽ (ബുധനാഴ്ചകളിൽ ) സർവീസ് നടത്തും. സെക്കന്തരാബാദിൽനിന്ന് വൈകിട്ട് 6.40 ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണം.