- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി - ചെറുതോണി ഡാമുകളിൽ 31 വരെ സന്ദർശനാനുമതി

ചെറുതോണി: ഇടുക്കി - ചെറുതോണി ഡാമുകളിൽ ഡിസംബർ 31 വരെ സന്ദർശകർക്കായി തുറന്നുനൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ക്രിസ്മസ് - പുതുവത്സരത്തോടനുബന്ധിച്ച് മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പ്രത്യേക അനുമതി നൽകുകയായിരുന്നു. ഡാമിലെ സാങ്കേതിക പരിശോധനകൾ നടത്തുന്ന ബുധമാഴ്ച ദിവസങ്ങൾ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടാവില്ല. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് പാസ് അനുവദിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്.
ഡാമിന്റെ സുരക്ഷ ഭീഷണി നിലനിന്നിരുന്നതിനാൽ ഏതാനും മാസങ്ങളായി സന്ദർശന അനുമതി നൽകിയിരുന്നില്ല. എന്നാൽ റോഷി അഗസ്റ്റിന്റെ ആവശ്യപ്രകാരം ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കെഎസ്ഇ ബി ഡാം സേഫ്റ്റിയുടെയും ജില്ലാ പൊലീസ് അധികാരിയുടെയും പ്രത്യേക യോഗം വിളിച്ചുചേർത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ നിർദ്ദേശം നൽകിയിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് ക്രിസ്മസ് - പുതുവത്സര വേളയിൽ ഇടുക്കിയിലെത്തുന്ന സന്ദർശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ ഭൂപ്രകൃതിയും പരിഗണിച്ച് പ്രത്യേക അനുമതി നൽകുകയായിരുന്നു.


