- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരും ഗവർണറും തമ്മിൽ ഇനി പോര് ഉണ്ടാകില്ല: സ്പീക്കർ
കളമശ്ശേരി: സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ ഇനി പോര് ഉണ്ടാകില്ലെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. 50 വർഷം രാഷ്ട്രീയ പാരമ്പര്യമുള്ള ആരിഫ് മുഹമ്മദ് ഖാൻ തെരുവ് യുദ്ധത്തിലേക്ക് പോകുന്നത് ശരിയല്ല. വിദ്യാർത്ഥികളെ വിദ്യാർത്ഥികളായി കാണണം. സർക്കാറും ഗവർണറും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും സ്പീക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗവർണർക്കും സർക്കാറിനും പ്രശ്‌നം തീർക്കാൻ കഴിയും. ഈയൊരു സാഹചര്യം ഇനിയുണ്ടാവില്ല. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഉന്നതസ്ഥാനത്തിരിക്കുന്നവർ പാലിക്കേണ്ട ചില ഔചിത്യമുണ്ട്. വിദ്യാർത്ഥികളും ഗവർണർ പദവിയിൽ ഇരിക്കുന്നയാളും തമ്മിൽ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളം. ക്ഷമ കാണിച്ചവരേ എല്ലാ കാര്യത്തിലും വിജയിച്ചിട്ടുള്ളൂ. ഏറ്റുമുട്ടലിലേക്ക് പോകുന്നത് ഗുണകരമല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും ഷംസീർ പറഞ്ഞു.




