ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച് മാലമോഷ്ടിച്ച പ്രതികൾ പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ശാരി നിവാസിൽ ശോഭനയുടെ ഒന്നര പവന്റെ സ്വർണമാല കവർന്ന കേസിൽ തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറിൽ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യയിൽ അരുൺ (37) എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം റെയിൽവേസ്റ്റേഷന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതികൾ ഇതിൽ സഞ്ചരിച്ചാണ് സ്വർണമാല കവർന്നത്. ഇരുവരും മുൻപ് നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.