- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ച നരഭോജി കടുവയ്ക്ക് നാളെ ശസ്ത്രക്രിയ; കടുവയുടെ മുഖത്തെ മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴം
തൃശൂർ: വയനാട് വാകേരിയിൽ നിന്നും പിടികൂടി പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ച നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കും. കടുവയുടെ മുഖത്തെ മുറിവ് എട്ട് സെന്റി മീറ്ററോളം ആഴമേറിയതെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് ശസ്ത്രക്രിയ. വനത്തിനുള്ളിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുറിവുണ്ടായതായണ് നിഗമനം.
ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകി. വ്യാഴാഴ്ച ഉച്ചയ്ക്ക് വെറ്റിനറി സർവകലാശാലയിലെ സർജറി വിഭാഗം മേധാവി ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. 13 വയസ് പ്രായമുള്ള കടുവയെ 40 മുതൽ 60 ദിവസം വരെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ക്വാറന്റൈനിൽ നിർത്തുമെന്നാണ് വിവരം. ബുധനാഴ്ച ഇറച്ചിയും വെള്ളവും കടുവയ്ക്ക് നൽകി. പൂർണമായും ഭക്ഷിച്ചു.
Next Story