- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജബൽപ്പൂരിൽ നിന്നും തപാൽ മാർഗം എംഡിഎംഎ കടത്ത്; സുഹൃത്തിനോടൊപ്പം മയക്കുമരുന്ന് കച്ചവടം; ഒരാൾ പിടിയിൽ; അന്വേഷണം തുടരുന്നു
തൃശൂർ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്നും തപാൽ മാർഗം മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. വാടാനപ്പിള്ളി എക്സൈസ് കഴിമ്പ്രം സ്വദേശി അഖിൽ രാജിനെയാണ് എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്തും മയക്കുമരുന്നു കച്ചവടത്തിലെ പങ്കാളിയുമായ ബാലുവെന്ന യുവാവിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.
കഴിഞ്ഞദിവസം അഖിൽ രാജിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 3.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. അന്വേഷണത്തിൽ അഖിൽ രാജ് സുഹൃത്തായ ബാലുവുമായി ചേർന്നാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് മനസിലായി. മധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്നും തപാൽ മാർഗമാണ് ഇയാൾ എംഡിഎംഎ കൊണ്ടു വന്നിരുന്നത്. ഇത്തരത്തിൽ അഖിൽ രാജിന് പാഴ്‌സലിൽ വന്ന 10.44 ഗ്രാം എംഡിഎംഎ കൂടി പിന്നീടെ കണ്ടെടുത്തുവെന്ന് എക്സൈസ് അറിയിച്ചു.
ബാലുവിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് അറിയിച്ചു. പരിശോധനയിൽ വാടാനപ്പിള്ളി റേഞ്ച് ഇൻസ്പെക്ടർ എസ്എസ് സച്ചിൻ, പ്രിവന്റീവ് ഓഫീസർ കെആർ ഹരിദാസ്, സുധീരൻ, വിജയൻ, അനീഷ്, അബ്ദുൾ നിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ രാജേഷ് എന്നിവരും പങ്കെടുത്തു.