- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പാതയിൽ രണ്ട് വാഹനാപകടം; ഒരാൾ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്കേറ്റു
കോട്ടയം: ശബരിമല പാതയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒരു മരണവും നിരവധി പേർക്ക് പരിക്കും റിപ്പോർട്ടു ചെയ്തു. മുണ്ടക്കയം എരുമേലി പാതയിൽ കണ്ണിമല എസ് വളവിന് സമീപം തീർത്ഥാടകരുടെ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.
മഞ്ഞൾഅരുവി സ്വദേശി ജെറിൻ ആണ് മരിച്ചത്. സുഹൃത്ത് നോബിളിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും.
എരുമേലിക്ക് സമീപം കണമലയിൽ ലോറി കെ.എസ്.ആർ.ടി.സി. ബസിലും സ്വകാര്യ ബസിലും ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ശബരിമലയിലേക്ക് കരിക്കുമായി പോയ ലോറി നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
Next Story




