- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; നാല് വയസുകാരന് പരിക്കേറ്റു

X
കൊച്ചി: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരായ കോതമംഗലം സ്വദേശികളായ ശിവൻ (55) ബന്ധു അശ്വതി (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വെകിട്ട് 3.30-ഓടെ ആലുവ മൂന്നാർ റൂട്ടിൽ പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് വയസുകാരൻ ദേവാനന്ദിനെ പരിക്കുകളോടെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിന്റെ മധ്യഭാഗത്തേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ കാർ യാത്രികരായ ശിവനും അശ്വതിയും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയിൽ പോയിവരുമ്പോഴായിരുന്നു അപകടം.
Next Story


