- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കേസ് പ്രശസ്തിക്ക് വേണ്ടി; പിഴ ചുമത്തി കേസ് തള്ളി മദ്രാസ് ഹൈക്കോടതി; നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ നൽകിയ മാനനഷ്ട കേസിൽ നടൻ മൻസൂർ അലി ഖാന് തിരിച്ചടി

ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശത്തിൽ നൽകിയ മാനനഷ്ടകേസിൽ നടൻ മൻസൂർ അലി ഖാന് തിരിച്ചടി . നടി തൃഷ, ചിരഞ്ജീവി , ഖുഷ്ബു എന്നിവർക്കെതിരെ മൻസൂർ നൽകിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി . ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് മൻസൂർ കോടതിയെ സമീപിച്ചത്. മൻസൂർ അലി ഖാന് പിഴ ചുമത്തിയാണ് കേസ് തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണ് മൻസൂർ കേസുമായി കോടതിയെ സമീപിച്ചത് എന്ന് കോടതി വിമർശിച്ചു.
എക്‌സ് 'പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്‌ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിരുന്നു. 'ലിയോ' സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്ക്കെതിരെ മൻസൂർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു. എന്നാൽ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം.
ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മൻസൂർ അലിഖാൻ മാനനഷ്ട കേസ് കൊടുത്തത്.

