പത്തനംതിട്ട: പന്തളത്ത് ആർഎസ്എസ് കാര്യാലയത്തിനുനേരെ ആക്രമണം. വ്യാഴാഴ്ച രാത്രി 12.30-ഓടെനടന്ന ആക്രമണത്തിൽ കെട്ടിടത്തിന്റെ ജനൽചില്ലുകൾ തകർന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഈ മേഖലയിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്.

പന്തളം എൻ.എസ്.എസ് കോളേജിൽ നടന്ന എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷങ്ങളുടെ തുടർച്ചയായാണ് അക്രമെന്നാണ് സൂചന. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പത്തനംതിട്ട ഏഴംകുളത്ത് എ.ബി.വി.പി പ്രവർത്തകന്റെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. എ.ബി.വി.പി പ്രവർത്തകൻ ശ്രീനാഥിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്നാണ് പരാതി.