- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ, തമിഴ്നാട് സ്വദേശിയെ ചുറ്റിക കൊണ്ടു അടിച്ചയാൾ പിടിയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ റിപ്പർ മോഡൽ അക്രമത്തിൽ ഒരാൾക്ക് പരുക്കേറ്റു. തലയ്ക്ക് ചുറ്റിക കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ തമിഴ് നാട് തെങ്കാശി സ്വദേശി മായ രാമറിനെ (41) കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപിച്ചു. വെള്ളിയാഴ്‌ച്ച പുലർച്ചെ അഞ്ചു മണിക്ക് കണ്ണൂർ മാർക്കറ്റിനടുത്തെ വൈഡുര്യ ലോഡ്ജിലാണ് സംഭവം.
തന്റെ കൂടെയുണ്ടായിരുന്ന രൂപൻ സാമുവലാണ് ചുറ്റികയെടുത്ത് തലയ്ക്കടിച്ചതെന്നാണ് രാമറിന്റെ പരാതി.ആ ക്രി കച്ചവടക്കാരനായ രാമർ വ്യാഴാഴ്‌ച്ച രാത്രി പരിചയക്കാരനായ രൂപൻ സാമുവൽ ഒന്നിച്ചു ഇവിടെ മുറിയെടുത്ത് താമസിച്ചിരുന്നു.
രാവിലെ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം. ബഹളം കേട്ട് ഓടിയെത്തിയവരാണ് രാമറിനെ രക്ഷപ്പെടുത്തി കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികതർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.




