- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലിയിലെ അഗ്നിബാധ; കെട്ടിടത്തിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തതിൽ കുടുങ്ങിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കരയാമ്പറമ്പ് സ്വദേശി കെ എ ബാബുവാണ് മരിച്ചത്. ഇന്നലെ നടന്ന തീപ്പിടുത്തതിൽ ബാബു കെട്ടിടത്തിൽ കുടുങ്ങിപ്പോയിരുന്നു. കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ട് 3 മണിക്ക് തുടങ്ങിയ തീപിടുത്തം പുലർച്ചെ അഞ്ചു മണിയോടെയാണ് അണച്ചത്. ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബാബു.
തീ കണ്ടതോടെ കെട്ടിടത്തിലെ ജോലിക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും കാലിനു ചലനശേഷിക്കുറവുള്ളതിനാൽ ഇദ്ദേഹത്തിനു പുറത്തിറങ്ങാൻ സാധിച്ചില്ലെന്നാണു സംശയിക്കുന്നത്. ബിസിനസ് ആവശ്യവുമായി എത്തിയതാണ് ഇദ്ദേഹം. തീപിടിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പോർച്ചിൽ കിടന്നിരുന്ന 4 കാറുകൾ കത്തിനശിച്ചു. ഇന്നലെ നാലു മണിയോടെയാണു തീ പടർന്നത്. ഷോർട് സർക്യൂട്ടിനെ തുടർന്നാണു തീ പടർന്നതെന്നാണ് ആദ്യ നിഗമനം.

