തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളിൽ ആർ.എസ്‌പിയുടെ യുവജനയസംഘടനയായ ആർ.വൈ.എഫിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെ പ്രതിഷേധവുമായെത്തിയ ആർ.വൈ.എഫ്. പ്രവർത്തകർ കരിങ്കൊടി കെട്ടാൻ ശ്രമിച്ചു. ആർ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.