മാനന്തവാടി: തിരുനെല്ലിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാക്‌സി ഡ്രൈവർക്ക് പരിക്ക്. കണ്ണൂർ ഉളിയിൽ കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ പി.കെ. രഞ്ജിത്തിനാണ് (33) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുനെല്ലി ക്ഷേത്രത്തിന് സമീപം നടന്നു പോകുന്നതിനിടെയായിരുന്നു രഞ്ജിത്ത് കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് വയനാട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു.

ഇന്നലെ തിരുനെല്ലി അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികനും പരിക്കേറ്റിരുന്നു. കൃഷിയിടത്തിൽ നിന്നും ആനയെ തുരത്തുന്നതിനിടയിടെയായിരുന്നു അപ്പപ്പാറ കൊണ്ടിമൂല സുബ്രഹ്‌മണ്യനെ പരിക്കേറ്റത്. തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്‌മണ്യനും മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.