- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് കെ.എസ്.യു മാർച്ച്; പ്രവർത്തകർ കസ്റ്റഡിയിൽ

കോഴിക്കോട്ട്: കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിനിടെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നടത്തിയ ധർണയ്ക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
കോഴിക്കോട് ജില്ലയിൽ നടന്ന ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കെ.എസ്.യു. പ്രവർത്തകർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് ധർണ നടത്തിയിരുന്നു.
ഈ ധർണയ്ക്കെത്തിയ പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ അകാരണമായി മർദിച്ചു, ജയിലിൽ അടച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ കമ്മിഷണർ ഓഫീസിലേക്ക് ശനിയാഴ്ച മാർച്ച് നടത്തിയത്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ റിമാൻഡിലാണ്.
ഇന്ന് പ്രതിഷേധത്തിനെത്തിയ പ്രവർത്തകരെ തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാനും പ്രവർത്തകരുടെ നീക്കമുണ്ടായി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പത്തുമിനിറ്റോളം നീണ്ട ഉപരോധത്തിന് പിന്നാലെ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് നീക്കംചെയ്യാൻ പൊലീസ് തീരുമാനിച്ചു. ഇതിനെ പ്രവർത്തകർ പ്രതിരോധിച്ചു.


