കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്കേറ്റു. ആര്യങ്കാവ് പാണ്ഡ്യൻപാറ സ്വദേശി റോബിൻ പാണ്ഡ്യനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് വാച്ചറായ റോബിൻ പാണ്ഡ്യനെ ജോലിക്കിടെ കാട്ടാന കുത്തുകയായിരുന്നു. ആനയുടെ കൊമ്പുകൾക്ക് ഇടയിൽപ്പെട്ട റോബിൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.