- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ സഞ്ചരിക്കവെ പിന്നിൽ ബസ് ഇടിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല: കൊടുവള്ളിയിൽ 35 കാരന് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളി ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ദേശീയപാതയിൽ നെല്ലാങ്കണ്ടിയിലാണ് അപകടം ഉണ്ടായത്. കൊടുവള്ളി എസ്‌ബിഐ ബാങ്കിന് എതിർവശത്ത് പ്രഫഷനൽ കൊറിയർ സർവീസ് ആൻഡ് ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന നെല്ലാങ്കണ്ടി പുല്ലോറമ്മൽ താമസിക്കുന്ന ചുള്ളിയാട്ട് സദാനന്ദന്റെ മകൻ ദീപക് (കുട്ടൻ - 35) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുകയായിരുന്ന റിലയൻസ് ബസ് ദീപക് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ദീപക്കിനെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപക് ജില്ലാ സഹകരണ ആശുപത്രിയിൽ ഐടി വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. അമ്മ: ശ്രീലേഖ. സഹോദരി: ദിവ്യ. സംസ്‌കാരം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം.

