മലപ്പുറം: മലപ്പുറം താനൂരിൽ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയിൽ. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ഇയാളിൽ നിന്നും 1.5 ഗ്രാം എം ഡി എം എയുും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടികൂടി. ഇതിനിടെ ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂർ സ്വദേശി നൂറുൽ അമീനാണ് രക്ഷപ്പെട്ടത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.