- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലക്കുടി എസ്ഐയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണി; എസ്എഫ്ഐ നേതാവിനെതിരെ കേസ്; കേസെടുത്തത് എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ഹസൻ മുബാറക്കിനെതിരെ
തൃശൂർ: ചാലക്കുടി എസ്ഐയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണി പ്രസംഗത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. എസ്ഐ അഫ്സലിനെതിരെ പ്രസംഗത്തിൽ ഭീഷണി മുഴക്കിയ എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ഹസൻ മുബാറക്കിനെതിരെയാണ് കേസെടുത്തത്. തെരുവുപട്ടിയെ പോലെ കൈയും കാലും തല്ലിയൊടിക്കുമെന്നും എസ്‌ഐയുടെ കൈ തല്ലിയൊടിച്ച ശേഷം ജയിലിൽ പോകാൻ തയ്യാറാണെന്നുമായിരുന്നു ഹസൻ മുബാറക്കിന്റെ വെല്ലുവിളി പ്രസംഗം.
'ഈ പട്ടിയുടെ രണ്ട് കൈയും കാലും തല്ലിയൊടിക്കും. അതിന് വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലൂം പൂജപ്പുരയിൽ കിടന്നാലും ഞങ്ങൾക്ക് പുല്ലാണ്. ഏതെങ്കിലും ജയിൽ കാണിച്ച്, ലാത്തി കാണിച്ച് എസ്എഫഐയെ തടയാമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരുടെ സ്വർഗത്തിലാണ്'- മുബാറക് പറഞ്ഞു.
പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലനെ എസ്‌ഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചിരുന്നു. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശിയിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിലാണ് നേതാവിന്റെ വെല്ലുവിളി പ്രസംഗം.




