തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ. ബാലരാമപുരത്തു നിന്ന് തമിഴ്‌നാട് സ്വദേശിയെ ആണ് തട്ടിക്കൊണ്ടുപോയത്. ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി ഇയാൾ രക്ഷപെട്ടു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി.

തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഇക്കഴിഞ്ഞ 13നാണ് ഒരാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. ഈ കേസിലും അക്രമികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.