കണ്ണൂർ: ക്രിസ്തുമസ് രാവിനെ നടുക്കി വിമാന താവള നഗരമായ മട്ടന്നുരി അരുംകൊല .കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലെ കൊതേരി വാർഡിലാണ് മധ്യവയസ്‌കൻ അതിദാരുണമായി വെട്ടേറ്റുമരിച്ചത്. ബന്ധുവായ യുവാവ് വെട്ടിക്കൊന്നതിനു ശേഷം ഒളിവിൽ പോയി. സംഭവത്തിൽ മട്ടന്നൂർ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടു മണിക്ക് ശേഷ മുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട് ഒളിവിൽ പോക പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും മദ്യലഹരിയിലാണോ കൊല നടത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗിരീഷിന് ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. രക്തം വാർന്നൊഴുകി യ നിലയിലായിരുന്നു.