- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി സ്റ്റേഡിയത്തിൽ പന്തൽ ജോലിക്കെത്തിയ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല; വിശദ അന്വേഷണത്തിന് പൊലീസ്
കണ്ണൂർ: തലശേരി സ്റ്റേഡിയത്തിൽ പന്തൽ ജോലിക്കെത്തിയ യുവാവ് മൂടിയില്ലാത്ത ജലസംഭരണിയിൽ വീണ് മരിച്ചനിലയിൽ. പാനൂർ പാറാട് നൂഞ്ഞമ്പ്രം സജിൻ കുമാർ (24) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം നടത്തും.
പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്റ്റേഡിയത്തിൽ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരുന്ന ജലസംഭരണിയിലാണ് യുവാവ് വീണത്. സജിൻ കുമാറിനെ കാണാതെ കൂടയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണ് ജലസംഭരണിയിൽ വീണനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മരണകാരണം വ്യക്തമായിട്ടില്ല. ജലസംഭരണിയിലേക്ക് തെന്നിവീണതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ജലസംഭരണിയുടെ പരിസരത്തേയ്ക്ക് ആളുകൾ പോകുന്നത് കുറവാണ്. എങ്ങനെയാണ് സജിൻ കുമാർ ഇവിടെ എത്തിയത് എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Next Story



