- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിന് കടന്ന് പോകാൻ കഴിയാതെ വന്നതോടെ ഓവർടേക്ക് ചെയ്ത് ബസ്സ് ജീവനക്കാർ കാർ യാത്രക്കാരെ മർദ്ദിച്ചത് അതിക്രൂരമായി; കൊലപാതക ശ്രമത്തിന് കേസെടുത്തേക്കും; ഉള്ള്യേരിയിൽ സിസിടിവി നിർണ്ണായകം
കോഴിക്കോട്: ഉള്ള്യേരിയിൽ സ്വകാര്യ ബസ് ജീവനക്കാർ കാർ യാത്രക്കാരെ മർദിച്ചതായി പരാതിയിൽ പൊലീസ് കേസെടുക്കും. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും. ബസ് ജീവനക്കാർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കാനാണ് സാധ്യത
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. സ്വകാര്യ ബസിന് മുമ്പിൽ കാർ ഏറെ നേരം ഉണ്ടായിരുന്നു. ബസിന് കടന്ന് പോകാൻ കഴിയാതെ വന്നതോടെയാണ് കാറിനെ ഓവർടേക്ക് ചെയ്ത് ബസ്സ് ജീവനക്കാർ കാർ യാത്രക്കാരെ മർദ്ദിച്ചതെന്നാണ് ആരോപണം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story



