- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പദം മുഖ്യമന്ത്രി ഉപയോഗിച്ചത് കല്യാശേരിയിലെ പ്രശ്നത്തിൽ മാത്രം; രക്ഷാപ്രവർത്തനം ആക്രമണത്തിന്റെ കോഡല്ല; നവകേരള സദസ്സ് ലോകത്തിന് മുന്നിൽ കേരളത്തിന്റെ പുതിയ മോഡമെന്ന് റവന്യൂ മന്ത്രി രാജൻ

കോഴിക്കോട്: രക്ഷാപ്രവർത്തനം ആക്രമണത്തിന്റെ കോഡായി കാണേണ്ടതില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. നവകേരളസദസ് ലക്ഷ്യം പൂർത്തിയാക്കി. നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മോഡലാണെന്നും കെ. രാജൻ പറഞ്ഞു.
നവകേരള സദസിലെ പരാതികൾ വി.വി.ഐ.പി. പരിഗണനയിയിലാണ് പരിഹരിക്കുന്നത്. സർക്കാറിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകും. 17-ാം തീയതി മുതൽ തുടങ്ങിയ ആരോപണങ്ങളിൽ ഇപ്പോൾ എത്ര ബാക്കി എന്ന് പരിശോധിക്കും. നവകേരളസദസ്സിനിടെ ഗവർണ്ണറുടെ ചില ക്രാഷ് ലാൻഡിങ് ഉണ്ടായി. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുന്നു.
ബില്ലുകൾ ഗവർണ്ണർ കോൾഡ് സ്റ്റോറേജിൽ വെക്കുന്നു. ഇതിനോട് പ്രതിപക്ഷം എന്ത് പറയുന്നു? 2018 മുതൽ പ്രതിപക്ഷം സർക്കാറുമായി സഹകരിക്കുന്നില്ല. എല്ലാം ബഹിഷ്‌കരിക്കുന്നു. പ്രതിപക്ഷം ബഹിഷ്‌കരണപക്ഷമായെന്നും കെ. രാജൻ അഭിപ്രായപ്പെട്ടു.

