- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5000 രൂപ കൈക്കൂലി; തളിപറമ്പ് താലുക്ക് സപ്ലൈ ഓഫീസർ വിജിലൻസ് അറസ്റ്റിൽ
കണ്ണൂർ: തളിപ്പറമ്പ് താലുക്ക് സപ്ലൈ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെയിൽ വിജിലൻസ് പിടിയിൽ. കാടാച്ചിറ ഒരികര സ്വദേശി പി.കെ അനിലിനെയാണ് വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്‌പി ബാബു പെരിങ്ങോത്ത് അറസ്റ്റു ചെയ്തത്. പെരുവളത്ത് പറമ്പ് കുട്ടാവ് സ്വദേശിയോട് വരുമാനം മറച്ചുവെച്ചു കൊണ്ടു ബി.പി.എൽ കാർഡ് കൈവശം വെച്ചതിന് പിഴയിടാക്കിയത് കുറയ്ക്കാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങിയതിനാണ് താലുക്ക് സപ്‌ളെ ഓഫിസർ കുടുങ്ങിയത്.
ഈ കാര്യം പറഞ്ഞു കൊണ്ടു നേരത്തെ പതിനായിരം രൂപ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു വീണ്ടും ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിനെ വിവരമറിയിച്ചത്. റെയ്ഡിൽ വിജിലൻസ് ഡി.വൈ.എസ്‌പി ബാബു പെരിങ്ങേത്തിന് പുറമെ ഇൻസ്പെക്ടർ സുനിൽ, ശ്രീജിത്ത് കോച്ചേരി, സബ് ഇൻസ്പെക്ടർമാരായ ഗിരീഷ്, നിജേഷ്, പ്രവീൺ, സീനിയർ സി.പി.ഒമാരായ സുരേഷ്‌കുമാർ, ഹൈറേഷ്, വിജിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. 2024 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് പി.കെ.അനിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായത്.




