- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാൻ ശ്രമം; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂർ: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. താഴെചൊക്ലിയിലെ ഓട്ടോ ഡ്രൈവറായ സുധീഷ് കുമാറാണ് മരിച്ചത്. അപകടത്തിൽ രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. മാഹി ഈസ്റ്റ് പള്ളൂരിലാണ് അപകടം.
ഇന്നലെ വൈകിട്ട് ആറേകാലിനാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോകുന്ന സമയത്ത് സുധീഷ്‌കുമാറിന്റെ ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ ചാടുകയായിരുന്നു. അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സമയത്ത് ഓട്ടോ മറിയുകയായിരുന്നു.
സുധീഷ്‌കുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ ആദ്യം ചൊക്ലിയിലും പിന്നീട് കണ്ണൂരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
Next Story




