പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. മുണ്ടക്കയത്തേക്ക് പോയ ബസും തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ ഡ്രൈവർമാരെയും യാത്രക്കാരെയും സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. കെഎസ്ആർടിസി ബസിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.