- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോത്സവത്തിനിടെ വിദ്യാർത്ഥിനികളെ ചൂഷണത്തിനിരയാക്കി; യു.പി. സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ
പെരിന്തൽമണ്ണ: സ്‌കൂൾ കലോത്സവത്തിനിടെ രണ്ടു വിദ്യാർത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ യു.പി. സ്‌കൂൾ അദ്ധ്യാപകനെ പെരിന്തൽമണ്ണ പൊലീസ് പോക്‌സോ കേസിൽ അറസ്റ്റുചെയ്തു.
പാലക്കാട് ചെർപ്പുളശ്ശേരി മാരായമംഗലം കളത്തിൽത്തൊടി ബിജു(48)വിനെയാണ് അറസ്റ്റുചെയ്തത്. ആദ്യഘട്ടത്തിൽ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് പൊലീസ് കേസെടുത്തത്. ഒളിവിൽകഴിഞ്ഞ ബിജുവിനെ കോയമ്പത്തൂരിൽനിന്നാണു പിടികൂടിയത്.
പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ പ്രേംജിത്ത്, എസ്.സി.പി.ഒ. ഷിജു, സജീർ, ജയമണി, സി.പി.ഒ.മാരായ കൃഷ്ണപ്രസാദ്, പള്ളിയൽത്തൊടി സൽമാൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Next Story




