- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തൻപീടികയിൽ ആംബുലൻസ് കാറിലിടിച്ച് അപകടം, നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു

X
പത്തനംതിട്ട: പുത്തൻപീടികയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ആംബുലൻസ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഈ അപകടത്തിന് തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലൻസ് ഇടിച്ചിരുന്നു. നിയന്ത്രണം വിട്ട ആംബുലൻസ് കാറിലേക്ക് ഇടിച്ചു കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, പത്തനംതിട്ട കൈപ്പട്ടൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് മറ്റൊരു അപകടവുമുണ്ടായി. ഒരു ബസിലെ ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങി. അരമണിക്കൂറിലേറെ സമയം എടുത്താണ് ഇയാളെ രക്ഷപെടുത്തിയത്. യാത്രക്കാരായ നിരവധി ആളുകൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Next Story


