- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനും രണ്ട് അദ്ധ്യാപകർക്കും അടക്കം ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയിൽ വേണമെന്നും സിൻഡിക്കേറ്റ്
കൊച്ചി : കുസാറ്റ് ദുരന്തത്തിൽ ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. പ്രിൻസിപ്പലിനും സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് അദ്ധ്യാപർക്കും മൂന്ന് വിദ്യാർത്ഥികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം. കൊച്ചി ശാസ്ത്ര സർവകലാശാല സിന്റിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം.
പരിപാടി പൊലീസിനെ അറിയിക്കാത്തതിൽ ഡപ്യൂട്ടി രജിസ്ട്രാർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയിൽ വേണമെന്നും അതിനായി നടപടി വേണമെന്നും ഇന്ന് ചേർന്ന സിന്റിക്കേറ്റ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സിൻഡിക്കറ്റ് ഉപസമിതി ഇന്നലെ വൈസ് ചാൻസലർക്ക് നൽകിയിരുന്നു.
Next Story




