- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്രമിക്കുന്നതിനിടെ സംരക്ഷണഭിത്തിയുടെ പാരപ്പറ്റിൽ നിന്നും പിന്നോട്ട് മറിഞ്ഞു; കൊക്കയിലേക്ക് വീണ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു: യുവാവിനെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാ സേന എത്തി
അടിമാലി: അബദ്ധത്തിൽ കൊക്കയിലേക്ക് വീണ യുവാവ്് അദ്ഭുതകമായി രക്ഷപ്പെട്ടു. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലെ വാളറയിലാണ് സംഭവം. യാത്രയ്ക്കിടെ വിശ്രമിക്കുമ്പോൾ സംരക്ഷണഭിത്തിയുടെ പാരപ്പറ്റിൽ നിന്ന് മറിഞ്ഞ് യുവാവ് കൊക്കയിലേക്കു വീഴുകയായിരുന്നു. കല്ലൂർക്കാട് മുണ്ടയ്ക്കൽ അരുൺ (37) ആണ് വീണത്. 100 അടിയിലേറെ താഴ്ചയിലേക്കു വീണ അരുൺ നിസ്സാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രി 9.45ന് ആണു സംഭവം. രാജകുമാരിയിൽ നിന്ന് കല്ലൂർക്കാട്ടേക്ക് പോകുംവഴി വാളറക്കുത്തിന് എതിർവശത്തുള്ള സംരക്ഷണഭിത്തിയുടെ പാരപ്പറ്റിൽ വിശ്രമിക്കുന്നതിനിടെയാണ് അരുൺ കൊക്കയിൽ വീണത്. പാതയോരത്ത് ആളില്ലാതെ ബൈക്കിരിക്കുന്നതു ശ്രദ്ധയിൽപെട്ട സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണു ബൈക്കിൽ വന്നയാൾ അപകടത്തിൽപെട്ടെന്നു മനസ്സിലായത്.
യുവാക്കളുടെ സംഘം കൊക്കയിലേക്കിറങ്ങി നടത്തിയ അന്വേഷണത്തിൽ യുവാവിനെ കണ്ടെത്തിയെങ്കിലും താഴ്ചയിൽ നിന്നു കയറ്റിക്കൊണ്ടു വരാൻ കഴിഞ്ഞില്ല. നാട്ടുകാർക്കൊപ്പം അടിമാലിയിൽ നിന്ന് അഗ്‌നിരക്ഷാസേനയും ഹൈവേ പൊലീസും സ്ഥലത്തെത്തി. തുടർന്നു വടത്തിൽ കെട്ടിയ വലയ്ക്കുള്ളിലാക്കി യുവാവിനെ റോഡിലേക്കെത്തിച്ചു. തലയ്ക്കും ദേഹത്തും പരുക്കേറ്റ യുവാവ് ഇന്നലെ ആശുപത്രി വിട്ടു.



